Follow KVARTHA on Google news Follow Us!
ad

UAE Apps | പ്രവാസികളുടെ ശ്രദ്ധയ്ക്ക്: ഈ 2 ആപ്പുകൾ ഡൗൺലോഡ് ചെയ്യൂ; സർക്കാർ സേവനങ്ങൾ വിരൽതുമ്പിൽ ലഭ്യമാകും; നിർദേശിച്ച് അധികൃതർ

UAE: 2 apps help you get easy access to government services #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ദുബൈ: (www.kvartha.com) യുഎഇയിലെ പ്രവാസികൾക്ക് സർക്കാർ സേവനങ്ങൾ വിരൽതുമ്പിൽ ലഭിക്കുന്നതിന് രണ്ട് ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ നിർദേശിച്ച് അധികൃതർ. വളരെ എളുപ്പത്തിൽ ഇ-എമിറേറ്റ്സ് ഐഡി, സർക്കാർ സേവനങ്ങൾ തുടങ്ങിയവ ഇതിലൂടെ ലഭ്യമാകും. യുഎഇഐസിപി (UAEICP), യുഎഇ പാസ് (UAE PASS) എന്നിവയാണ് സേവനങ്ങൾ ഒരുകുടക്കീഴിൽ ലഭ്യമാക്കുന്ന ആപ്പുകൾ. പ്രത്യേകിച്ചും വിവിധ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്‌തവരോ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരോ അല്ലെങ്കിൽ ഡിജിറ്റൽ ഒപ്പ് ആവശ്യമുള്ളവരോ ആണെങ്കിൽ സേവനങ്ങൾ എളുപ്പത്തിൽ ലഭിക്കുന്നതിന് ആപ്പുകൾ സഹായകരമാകുമെന്ന് അധികൃതർ വ്യക്തമാക്കി.

യുഎഇ പാസ്, പൗരന്മാർക്കും താമസക്കാർക്കുമുള്ള ആദ്യത്തെ സുരക്ഷിത ദേശീയ ഡിജിറ്റൽ ഐഡന്റിറ്റിയാണ്, ഇത് വിവിധ മേഖലകളിലുടനീളമുള്ള നിരവധി ഓൺലൈൻ സേവനങ്ങൾ നേടാനും  രേഖകളിൽ ഒപ്പിടാനും ആധികാരികമാക്കുന്നതിനും (Authenticate) ഡിജിറ്റലായി ഇടപാടുകൾ നടത്താനും ഔദ്യോഗിക രേഖകളുടെ ഡിജിറ്റൽ പതിപ്പ് നേടാനും ഔദ്യോഗിക രേഖകൾ ഉപയോഗിക്കാനും മറ്റ് സേവനങ്ങൾക്കും സഹായകരമാകും.

Dubai, News, Gulf, World, Application, Technology, UAE: 2 apps help you get easy access to government services.

നേരത്തെ, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് നാഷണാലിറ്റി, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) എല്ലാ വ്യക്തികളോടും യുഎഇഐസിപി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനും ബന്ധുവിനോ സുഹൃത്തിനോ സന്ദർശന വിസ അപേക്ഷിക്കുന്നതടക്കമുള്ള വിവിധ സേവനങ്ങൾക്ക് ഉപയോഗിക്കാമെന്നും അറിയിച്ചിരുന്നു. യുഎഇയിലെ തദ്ദേശവാസികൾ, താമസക്കാർ, സന്ദർശകർ എന്നിവർക്ക് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റിയുടെ വിസ, റെസിഡൻസികൾ, പിഴ അടയ്ക്കൽ, പാസ്‌പോർട്ട് പുതുക്കൽ തുടങ്ങിയ സേവനങ്ങളും ഇതിലൂടെ ലഭ്യമാകും.

Keywords: Dubai, News, Gulf, World, Application, Technology, UAE: 2 apps help you get easy access to government services.

Post a Comment