ബെംഗ്‌ളൂറു: (www.kvartha.com) കര്‍ണാടകയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. രഞ്ജിത (21), രമേശ് റായി നയില (55) എന്നിവരാണ് മരിച്ചത്. ദക്ഷിണ കന്നട ജില്ലയില്‍ കദബ താലൂകിലെ പുത്തൂരില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. പേരട്ക്ക പാല്‍ സൊസൈറ്റി ജീവനക്കാരിയായിരുന്ന രഞ്ജിത രാവിലെ ജോലിക്ക് പോകവേയാണ് കാട്ടാന ആക്രമിച്ചത്. നിലവിളികേട്ട് രക്ഷിക്കാനെത്തിയ രമേശിനെയും കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.
മാസങ്ങളായി ഈ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. സ്ഥലത്തെത്തിയ വനപാലകരുമായി പ്രദേശവാസികള്‍ വാക്കേറ്റമുണ്ടായി. മന്ത്രിയോ ഡെപ്യൂട്ടി കമീഷണറോ സ്ഥലത്തെത്താതെ മരിച്ചവരെ സംസ്‌കരില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വനംവകുപ്പിന്റെ അനാസ്ഥയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അവര്‍ ആരോപിച്ചു.
Keywords: News, National, Karnataka, Killed, Death, Elephant, Wild Elephants, Elephant attack, Two killed in elephant attack.