മുംബൈ: (www.kvartha.com) ബഹുനില കെട്ടിടത്തിന് മുകളിൽ നിന്ന് കല്ലുകൾ താഴേക്ക് വീണ് രണ്ട് പേർ മരിച്ചു. സെൻട്രൽ മുംബൈയിലെ വോർലി പ്രദേശത്ത് രാത്രി 9.40 ഓടെയാണ് സംഭവം നടന്നത്. സാബിർ അലി (36), ഇമ്രാൻ അലി (30) എന്നിവരാണ് മരിച്ചത്. ഇരുവരും കൂലിപ്പണിക്കാരാണ്.
ഗാന്ധി നഗർ പ്രദേശത്തെ 43 നിലകളുള്ള ഫോർ സീസൺസ് റെസിഡൻസിയിൽ ചില നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് 42-ാം നിലയിൽ നിന്ന് കല്ലുകൾ താഴേക്ക് വീണതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആംബുലൻസും ഡോക്ടർമാരും സ്ഥലത്തെത്തിയപ്പോഴേക്കും രണ്ടുപേരും മരിച്ചിരുന്നു.
ഫോർ സീസൺസ് ഹോട്ടലിന് എതിർവശത്തുള്ള സൊസൈറ്റിയിലാണ് മരിച്ച രണ്ടുപേരും ജോലി ചെയ്തിരുന്നത്. ചൊവ്വാഴ്ച രാത്രി ചായ കുടിക്കാനെത്തിയപ്പോഴാണ് ഇരുവരും അപകടത്തിൽ പെട്ടത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Keywords: Mumbai, News, National, Death, Accident, Two dead as stones from 42nd floor of Four Seasons Residency fall on them.