Follow KVARTHA on Google news Follow Us!
ad

Twitter Blue | ഒടുവിൽ 'ട്വിറ്റർ ബ്ലൂ' ഇന്ത്യയിൽ അവതരിപ്പിച്ചു; നീല ടിക്കിന് പ്രതിമാസം ഇനി ഇത്രയും തുക നൽകേണ്ടിവരും

Twitter Blue prices for India announced #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി:  (www.kvartha.com) ട്വിറ്റർ ഒടുവിൽ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സേവനമായ 'ട്വിറ്റർ ബ്ലൂ' ഇന്ത്യയിൽ അവതരിപ്പിച്ചു. ബ്ലൂ ടിക്ക് ലഭിക്കുന്നതിനും പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സേവനത്തിന്റെ സവിശേഷതകൾ ഉപയോഗിക്കുന്നതിനും ഇന്ത്യയിലെ മൊബൈൽ ഉപയോക്താക്കൾക്ക് പ്രതിമാസം 900 രൂപ നൽകേണ്ടിവരും. അതേസമയം, 650 രൂപയുടെ ഏറ്റവും കുറഞ്ഞ വിലയുള്ള പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനും കമ്പനി പുറത്തിറക്കി. ഈ പ്ലാൻ വെബ് ഉപയോക്താക്കൾക്കുള്ളതാണ്. 

കഴിഞ്ഞ വർഷമാണ് കമ്പനി ട്വിറ്റർ ബ്ലൂ പുതിയ രൂപത്തിൽ പുറത്തിറക്കിയത്. യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ജപ്പാൻ തുടങ്ങിയ ചില രാജ്യങ്ങളിൽ ഇത് നേരത്തെ ആരംഭിച്ചിരുന്നു. ഇനി ട്വിറ്റർ ബ്ലൂവിന്റെ എല്ലാ പ്രത്യേക ഫീച്ചറുകളുടെയും പ്രയോജനം ഇന്ത്യൻ ഉപയോക്താക്കൾക്കും ലഭിക്കും. കമ്പനി പറയുന്നതനുസരിച്ച്, ആൻഡ്രോയിഡ്, ഐഒഎസ് മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് ട്വിറ്റർ ബ്ലൂയ്‌ക്ക് പ്രതിമാസം 900 രൂപയും വെബ് ഉപയോക്താക്കൾക്ക് പ്രതിമാസം 650 രൂപയും നൽകേണ്ടിവരും. 

New Delhi, News, National, Twitter, Technology, Twitter Blue prices for India announced.

പെയ്ഡ് സബ്‌സ്‌ക്രിപ്‌ഷൻ എടുക്കുന്ന ഉപയോക്താക്കൾക്ക് എഡിറ്റ് ട്വീറ്റ് ബട്ടൺ, 1080p വീഡിയോ അപ്‌ലോഡ്, റീഡർ മോഡ്, ബ്ലൂ ടിക്ക് തുടങ്ങിയായ ഫീച്ചറുകൾ ലഭിക്കും.  ഉപയോക്താക്കൾക്കായി വാർഷിക പ്ലാനും പുറത്തിറക്കിയിട്ടുണ്ട്. ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷന്റെ വാർഷിക വില 84 ഡോളറായി (ഏകദേശം 6,800 രൂപ) നിലനിർത്തിയിട്ടുണ്ട്. 

Keywords: New Delhi, News, National, Twitter, Technology, Twitter Blue prices for India announced.

Post a Comment