Follow KVARTHA on Google news Follow Us!
ad

Died | വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ പുള്ളിപ്പുലി കൊന്നു; 'കുട്ടിയെ കുറച്ച് ദൂരം വലിച്ചിഴച്ച് കൊണ്ടുപോയി'

Toddler Playing Outside Home Killed By Leopard In Jaipur #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ജയ്പൂർ: (www.kvartha.com) രാജസ്താനിലെ ജയ്പൂർ ജില്ലയിൽ ഒന്നര വയസുള്ള ആൺകുഞ്ഞിനെ പുള്ളിപ്പുലി കൊന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ജംവരംഗഢ് തഹസിലിലെ ബസ്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുള്ളിപ്പുലി ആക്രമിക്കുകയായിരുന്നുവെന്ന്  വനപാലകൻ രാംകരൻ മീണ പറഞ്ഞു.

'കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്ന പുള്ളിപ്പുലിയെ വീട്ടുകാർ പിന്തുടർന്നു. തുടർന്ന് പുലി,  കുട്ടിയെ ഉപേക്ഷിച്ച് വനമേഖലയിലേക്ക് ഓടിപ്പോയി', രാംകരൻ മീണ കൂട്ടിച്ചേർത്തു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി അധികൃതർ അറിയിച്ചു. പുലി ഭക്ഷണം തേടിയെത്തിയപ്പോഴാണ് കുട്ടിയെ ആക്രമിച്ചതെന്ന് അധികൃതർ പറയുന്നു.

Jaipur, News, National, Child, Animals, Killed, Toddler Playing Outside Home Killed By Leopard In Jaipur.

Keywords: Jaipur, News, National, Child, Animals, Killed, Toddler Playing Outside Home Killed By Leopard In Jaipur.

Post a Comment