തൃശൂര്‍: (www.kvartha.com) കുന്നംകുളത്ത് കല്ലഴി പൂരത്തിനിടയില്‍ ആനയിടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് രാത്രി പൂരത്തിനിടെ ഇടഞ്ഞത്. പാപ്പാന്‍മാര്‍ക്ക് നേരെ ആക്രമണമുണ്ടായി. ഒന്നാന്‍ പാപ്പാനും രണ്ടാം പാപ്പാനും തലനാരിഴക്കാണ് അപകടത്തില്‍നിന്നും രക്ഷപ്പെട്ടത്.
രാത്രി പൂരത്തിനിടയിലാണ് സംഭവമുണ്ടായത്. പുലര്‍ചെ ഒരുമണിയോടെ ഇടഞ്ഞ ആനയെ വെളുപ്പിന് നാല് മണിയോടെയാണ് എലിഫന്റ സ്‌ക്വാഡിന് തളക്കാന്‍ സാധിച്ചത്.
Keywords: Thrissur, News, Kerala, Top-Headlines, Elephant, Thrissur: Elephant attack in Kallazhi pooram.