Follow KVARTHA on Google news Follow Us!
ad

Robbery | അടുക്കള വാതില്‍ കുത്തിത്തുറന്ന് വീട്ടമ്മയുടെ മാല കവര്‍ന്നതായി പരാതി

Thrissur: Complaint that gold chain stolen from house #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തൃശൂര്‍: (www.kvartha.com) വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്ന് വീട്ടമ്മയുടെ മാല കവര്‍ന്നതായി പരാതി. കൊടുങ്ങല്ലൂര്‍ മേത്തല ചാലക്കുളത്ത് തലപ്പള്ളി അജിത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച പുലര്‍ചെ ഒരു മണിയോടെയായിരുന്നു സംഭവം. 

ഉറങ്ങിക്കിടക്കുകയായിരുന്ന അജിത്തിന്റെ ഭാര്യ ഹേമയുടെ ഒന്നര പവന്‍ തൂക്കമുള്ള മാലയാണ് കവര്‍ന്നതെന്ന് പരാതിയില്‍ പറയുന്നു. മാല പൊട്ടിക്കുന്നതിനിടെ ഹേമ ഉണര്‍ന്ന് ബഹളം വെച്ചതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. സമീപത്തുള്ള മറ്റൊരു വീട്ടിലും, അഞ്ചപ്പാലത്തും മോഷശ്രമം നടന്നിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Thrissur, News, Kerala, Robbery, Complaint, Crime, Police, Local-News, Thrissur: Complaint that gold chain stolen from house.

Keywords: Thrissur, News, Kerala, Robbery, Complaint, Crime, Police, Local-News, Thrissur: Complaint that gold chain stolen from house.

Post a Comment