Follow KVARTHA on Google news Follow Us!
ad

Fire | പാലോട് ഇടിഞ്ഞാര്‍ വനത്തില്‍ കാട്ടുതീ; 50 ഏകര്‍ കത്തിനശിച്ചു

Thiruvananthapuram: Wildfire at Palode Idinjar forest #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com) പാലോട് ഇടിഞ്ഞാര്‍ വനത്തിലുണ്ടായ കാട്ടുതീയില്‍ 50 ഏകര്‍ കത്തിനശിച്ചു. ഇപ്പോഴും തീ പടര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് വിവരം. ഇടിഞ്ഞാര്‍-മൈലാടും കുന്ന്, മല്ലച്ചല്‍ എന്ന സ്ഥലത്താണ് കാട്ടുതീ പടര്‍ന്നത്.

വിതുര ഫയര്‍ഫോഴ്‌സ്, പാലോട് റെയ്ഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍, വാചര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് നാട്ടുകാര്‍ തീ കത്തുന്നത് കാണുന്നത്. ഉടന്‍ വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.

Thiruvananthapuram, News, Kerala, Fire, forest, Thiruvananthapuram: Wildfire at Palode Idinjar forest.

ഫയര്‍ ഫോഴ്‌സ് വാഹനത്തിന് പ്രദേശത്തേക്ക് പോകാന്‍ കഴിയില്ല. ഇടിഞ്ഞാറില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ഉള്‍ വനത്തിലാണ് തീ പടര്‍ന്ന് പിടിക്കുന്നത്. കമ്പ് കൊണ്ട് അടിച്ചും ഫയര്‍ ബ്രേക്കര്‍ ഉപയോഗിച്ചും തീയണയ്ക്കാന്‍ ശ്രമം തുടരുന്നു. 

Keywords: Thiruvananthapuram, News, Kerala, Fire, forest, Thiruvananthapuram: Wildfire at Palode Idinjar forest.

Post a Comment