Follow KVARTHA on Google news Follow Us!
ad

Fire | വെഞ്ഞാറമൂട്ടില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Thiruvananthapuram: Car catches fire #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com) വെഞ്ഞാറമൂട്ടില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. വെഞ്ഞാറമൂട് സ്വദേശിയായ ഡ്രൈവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മുന്‍വശത്ത് തീ പടരുന്നത് ശ്രദ്ധയില്‍പെട്ട ഉടനെ തന്നെ ഡ്രൈവര്‍ വാഹനം നിര്‍ത്തി ഓടിയിറങ്ങി രക്ഷപ്പെടുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 8.30 മണിയോടെ വെഞ്ഞാറമൂട് മൈലക്കുഴിയിലാണ് സംഭവം.

വെഞ്ഞാറമൂട് ഭാഗത്തുനിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സാന്‍ട്രോ കാറിനാണ് തീപ്പിടിച്ചത്. ഡ്രൈവര്‍ ആറ്റിങ്ങല്‍ ഉള്ള തന്റെ വ്യാപാര സ്ഥാപനത്തിലേക്ക് പോകുമ്പോഴായിരുന്നു തീ പിടിച്ചതെന്ന് പൊലീസ് പറഞ്ഞു.

Thiruvananthapuram, News, Kerala, Accident, Car, Fire, Escaped, Thiruvananthapuram: Car catches fire.

അപകടം നടക്കുന്ന സമയത്ത് കാറില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വെഞ്ഞാറമൂട് നിന്നും ഫയര്‍ഫോഴ്‌സ് യൂനിറ്റ് എത്തിയാണ് തീയണച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തി നശിച്ചു.

Keywords: Thiruvananthapuram, News, Kerala, Accident, Car, Fire, Escaped, Thiruvananthapuram: Car catches fire.

Post a Comment