തിരുവനന്തപുരം: (www.kvartha.com) ആര്യനാട്ട് 50കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. വണ്ടക്കല്‍ സ്വദേശി സൗന്ദ്രന്‍ ആശാരിയാണ് മരിച്ചത്. വീടിന് സമീപത്തെ ഷെഡില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്നും സമീപത്ത് മുളന്തണ്ട് ഒടിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
മദ്യലഹരിയില്‍ സ്ഥിരമായി പ്രശ്‌നങ്ങളുണ്ടാക്കുന്ന ആളാണ് മരിച്ച സൗന്ദ്രന്‍ എന്നാണ് പൊലീസിന് കിട്ടിയ വിവരം. തലയ്ക്കും പരുക്കുണ്ട്. തലയ്ക്ക് അടിയേറ്റതാണോ മരണ കാരണം എന്നത് അടക്കം അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ സഹോദരന്‍ ഗോപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Keywords: Thiruvananthapuram, News, Kerala, Found Dead, Police, Custody, Thiruvananthapuram: 50 year old man found dead.