Police Booked | തിരുവല്ലയില്‍ ആയയെ മര്‍ദിച്ചതായി പരാതി; സ്‌കൂള്‍ അധ്യാപികയ്‌ക്കെതിരെ കേസ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പത്തനംതിട്ട: (www.kvartha.com) തിരുവല്ലയില്‍ ആയയെ മര്‍ദിച്ചെന്ന പരാതിയില്‍ പ്രീപ്രൈമറി സ്‌കൂള്‍ അധ്യാപികയ്‌ക്കെതിരെ കേസ്. ഇരുവള്ളിപ്പറ ഗവ എല്‍പി സ്‌കൂളിലെ അധ്യാപികയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സ്‌കൂളിലെ കര്‍ടന്‍ നീക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച ക്ലാസ് മുറിയില്‍ കുട്ടികളുടെ മുന്നില്‍വച്ചായിരുന്നു ആയയെ അധ്യാപിക മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അതേസമയം പരാതിയപടെ അടിസ്ഥാനത്തില്‍ അധ്യാപികയുടെ മൊഴി എടുത്ത ശേഷം ജാമ്യത്തില്‍ വിട്ടതായി പൊലീസ് വ്യക്തമാക്കി. ഇരുവരും തമ്മില്‍ മുമ്പും പലതവണയും വഴക്കുണ്ടായിട്ടുണ്ടെന്നാണ് വിവരം.
Keywords: Pathanamthitta, News, Kerala, Police, Crime, Case, Teacher, Thiruvalla: School employee attacked by teacher; Police booked.

