അമരാവതി: (www.kvartha.com) തെലുങ്കുദേശം പാര്‍ടി (TDP) നേതാവിന് വെടിയേറ്റു. ടിഡിപി നേതാവും മുന്‍ എംപിയുമായ വെണ്ണ ബാലകോട്ടി റെഡ്ഡിക്കാണ് വെടിയേറ്റതെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. ആന്ധ്രാപ്രദേശ് ഗുണ്ടൂര്‍ ജില്ലയില്‍ ബുധനാഴ്ച രാത്രി 10.30 മണിയോടെയായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. അതേസമയം ആക്രമണത്തിന് ഉത്തരവാദി വൈഎസ്ആര്‍സിപിയാണെന്ന് ടിഡിപി നേതാവ് ആരോപിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ബുധനാഴ്ച രാത്രി വെണ്ണ ബാലകോട്ടിയുടെ വസതിയില്‍ എത്തിയായിരുന്നു ആക്രമണം. ആരോ വാതിലില്‍ മുട്ടുന്നത് കേട്ട് ബാലകോട്ടി റെഡ്ഡി വാതില്‍ തുറന്നയുടന്‍ വെടിയുതിര്‍ക്കുകയായിരുന്നു. വയറിലാണ് വെടിയുണ്ട പതിച്ചത്.
അദ്ദേഹത്തെ ഉടന്‍ തന്നെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. പി വെങ്കിടേശ്വര്‍ റെഡ്ഡി എന്നയാളാണ് വെടിവച്ചത്. സംഭവ ശേഷം ഇയാള്‍ ഒളിവിലാണ്. ആക്രമണത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: News, National, Shot, Injured, Police, Crime, TDP leader shot at his residence in Andhra Pradesh