Accident | വാഹനാപകടം: തമിഴ്‌നാട് തക്കലയില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം
Feb 20, 2023, 09:49 IST
തിരുവനന്തപുരം: (www.kvartha.com) തമിഴ്‌നാട് തക്കലയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. മുക്കോല കുഴിപ്പള്ളം ചിത്രാ ഭവനില്‍ സോമരാജന്‍ (59), വെങ്ങാനൂര്‍ പീച്ചോട്ട് കോണം രാജു നിവാസില്‍ രാജു (52) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ ശിവാലയ ഓട്ടം പൊയ്‌ക്കൊണ്ടിരുന്നപ്പോള്‍ ഇരുവരും സഞ്ചരിച്ച സ്‌കൂടറിനെ കാര്‍ ഇടിച്ച് തെറിപ്പിച്ചുവെന്നാണ് വിവരം.
സോമരാജനും രാജുവും ഉള്‍പെടെ എട്ടംഗ സംഘം നാല് ഇരുചക്ര വാഹനങ്ങളിലായി ശനിയാഴ്ച പുലര്‍ചെ അഞ്ച് മണിയോടെയാണ് ശിവാലയ ഓട്ടത്തിന് പുറപ്പെട്ടത്. ഒന്‍പതാമത്തെ ക്ഷേത്രമായ തിരുവിടക്കോടിലെ ദര്‍ശനം കഴിഞ്ഞ് പത്താമത്തെ ക്ഷേത്രമായ തിരുവാന്‍ കോടിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനത്തിനടിയില്‍പെട്ട രാജുവിന്റെ തലയില്‍ കൂടി ടയറുകള്‍ കയറിയിറങ്ങിയ നിലയിലായിരുന്നു. ഇടിയേറ്റ് റോഡില്‍ തെറിച്ച് വീണ് തലയും കാലും തകര്‍ന്ന നിലയിലായിരുന്നു സോമന്‍. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
ശിവാലയ ഓട്ടത്തിനിടെ ഒന്‍പതാമത്തെ ക്ഷേത്രത്തില്‍ നിന്ന് നേരത്തെ ഇറങ്ങിയ ഇരുവരും അപകടത്തില്‍പെട്ട വിവരം കൂടെയുള്ളവര്‍ അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. മരണപ്പെട്ടവരുടെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണില്‍ അവസാനം വന്ന കോള്‍ തപ്പിയെടുത്ത തക്കല പൊലീസാണ് അപകടം സംബന്ധിച്ച വിവരം നല്‍കിയത്. സ്‌കൂടറിനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനത്തെ കണ്ടെത്താന്‍ സിസിടിവിയുടെ സഹായത്തോടെ തക്കല പൊലീസ് ശ്രമം ആരംഭിച്ചു.
Keywords: Thiruvananthapuram, News, Kerala, Death, Accident, Tamil Nadu: Two malayalies died in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.