ചെന്നൈ: (www.kvartha.com) സൗജന്യ സാരി, മുണ്ട് വിതരണത്തിനിടെ തിരക്കില്‍പെട്ട് നാല് സ്ത്രീകള്‍ മരിച്ചു. 11 പേര്‍ക്ക് പരുക്കേറ്റതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. തമിഴ്‌നാട്ടിലെ വണ്ണിയമ്പാടിയില്‍ തിരുപ്പാട്ടൂര്‍ ജില്ലയിലാണ് ദാരുണ സംഭവം.
വയോധികരായ സ്ത്രീകളാണ് മരിച്ചതെന്നാണ് റിപോര്‍ട്. സൗജന്യ വിതരണത്തിന് പ്രതീക്ഷിച്ചതിനെക്കാളും ആളുകള്‍ എത്തിയതോടെയാണ് വന്‍തിരക്കുണ്ടായത്. തൈപ്പൂയം ഉത്സവത്തിനോടനുബന്ധിച്ച് അയ്യപ്പന്‍ എന്നയാളാണ് നാട്ടുകാര്‍ക്ക് സൗജന്യ സാരിയും മുണ്ടും വിതരണം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: Chennai, News, National, Police, Death, Injured, Tamil Nadu: 4 women killed, 11 injured in stampede during saree distribution event.