കണ്ണൂര്‍: (www.kvartha.com) തളിപ്പറമ്പ് സ്വദേശി കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ മരിച്ചു. തൃഛംബരം കിഴക്കേ നടയിലെ പുത്തന്‍തേര്‍മഠം വീട്ടില്‍ സുരേഷ് കുമാര്‍ (60) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം.
തൃഛംബരത്തെ പരേതരായ ചെങ്ങളാ വീട്ടില്‍ മാധവ വാര്യരുടെയും പുത്തന്‍ തേര്‍മഠത്തില്‍ സാവിത്രി വാരസ്യാരുടെയും മകനാണ്. ഭാര്യ: സുജ (പാലക്കാട്) മകന്‍: ശരത്. സഹോദരങ്ങള്‍: പി ടി ഗോകുല ചന്ദ്രന്‍ (റിട. അസിസ്റ്റന്റ് മാനേജര്‍, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്‍ഡ്യ), ജ്യോതി (കോയമ്പത്തൂര്‍). സംസ്‌കാരം പിന്നീട് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Keywords: Kannur, News, Kerala, Accident, Death, Taliparamba native died in Tamil Nadu accident.