ന്യൂഡെല്‍ഹി: (www.kvartha.com) കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. പവന്‍ ഖേരയെ അറസ്റ്റ് ചെയ്ത നടപടിക്കെതിരായ ഹര്‍ജി വ്യാഴാഴ്ച അടിയന്തരമായി പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവിറക്കിയത്. അടുത്ത ദിവസം ഹര്‍ജി വീണ്ടും പരിഗണിക്കുന്നതുവരെ പവന്‍ ഖേരയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചതായി കോടതി അറിയിച്ചു.
മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ അഭിഷേക് മനു സിങ്വിയാണ് പവന്‍ ഖേരയെ അറസ്റ്റ് ചെയ്ത നടപടിക്കെതിരേ ഉച്ചയോടെ സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദംകേട്ടത്. പവന്‍ ഖേരയുടെ പരാമര്‍ശം ഒരു നാക്കുപിഴയായിരുന്നെന്നും ഒഴിവാക്കേണ്ടതായിരുന്നെന്നും അഭിഷേക് മനു സിങ്വി കോടതിയില്‍ പറഞ്ഞു.
ഈ വീഴ്ചയ്ക്ക് പവന്‍ ഖേര ക്ഷമാപണം നടത്തിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനായി ഡെല്‍ഹി വിമാനത്താവളത്തിലെത്തിയ പവന്‍ ഖേരയെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് അസമില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടിയെടുത്തത്.
Keywords: New Delhi, News, National, Bail, Supreme Court of India, Arrested, Police, Supreme Court grants interim bail to Congress leader Pawan Khera.