തലശ്ശേരി: (www.kvartha.com) ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറുണ്ടായ സംഭവത്തില്‍ യുവാവ് പിടിയില്‍. ബിപുല്‍ ഇക്കയെ (28) റെയില്‍വേ പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് ശേഷം തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് സംഭവം. ചെന്നൈ - മംഗളൂരു മെയിലിനാണ് കല്ലേറുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി.
തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മംഗളൂരു ഭാഗത്തേക്ക് ട്രെയിന്‍ നീങ്ങിത്തുടങ്ങിയ ഉടനെയാണ് ട്രെയിനിന്റെ എസി കോച്ചിന് നേരെ കല്ലേറുണ്ടായത്. കോച്ചിന്റെ ചില്ലുകള്‍ തകര്‍ന്നു. ട്രെയിനിലുള്ളവര്‍ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
സംഭവസ്ഥലത്തെത്തിയ റെയില്‍വേ പൊലീസ് സേനയിലെ സബ് ഇന്‍സ്‌പെക്ടര്‍മാരായ മനോജ് കുമാര്‍, വിനോദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ റിബേഷ്, വിഷ്ണുരാജ് എന്നിവരാണ് കല്ലെറിഞ്ഞ യുവാവിനെ കൈയോടെ പിടികൂടിയത്.
Keywords: Thalassery, News, Kerala, Arrest, Arrested, Crime, Train, Stone Pelting, Stone pelting against train; Man arrested.