വാഷിംഗ്ടൺ: (www.kvartha.com) ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ച് യൂറോപ്യൻ ശാസ്ത്രജ്ഞർ ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള പ്രധാന ഛിന്നഗ്രഹ വലയത്തിൽ മുമ്പ് അറിയപ്പെടാത്ത ഒരു ഛിന്നഗ്രഹം കണ്ടെത്തിയതായി റിപ്പോർട്ട്. ഇതിന് റോമിലെ പ്രസിദ്ധമായ കൊളോസിയത്തിന്റെ വലുപ്പമുണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
300 മുതൽ 650 അടി വരെ നീളമുള്ള ഛിന്നഗ്രഹം ടെലിസ്കോപ്പ് ഉപയോഗിച്ച് ഇതുവരെ നിരീക്ഷിച്ചതിൽ വച്ച് ഏറ്റവും ചെറിയ വസ്തുവാണെന്ന് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ അറിയിച്ചു. ഛിന്നഗ്രഹത്തിന്റെ സ്വഭാവവും ഗുണങ്ങളും നന്നായി ചിത്രീകരിക്കുന്നതിന് കൂടുതൽ നിരീക്ഷണങ്ങൾ ആവശ്യമാണെന്ന് നാസ പറഞ്ഞു.
'ഞങ്ങൾ തികച്ചും അപ്രതീക്ഷിതമായി ഒരു ചെറിയ ഛിന്നഗ്രഹം കണ്ടെത്തി', മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ജ്യോതിശാസ്ത്രജ്ഞനായ തോമസ് മുള്ളർ പറഞ്ഞു. ജൂലൈ മുതൽ പ്രവർത്തനക്ഷമമായ വെബ്, ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും ശക്തമായ ബഹിരാകാശ ദൂരദർശിനിയാണ്. 10 ബില്യൺ ഡോളർ ചിലവിലാണ് ഇത് നിർമിച്ചത്. ദൂരദർശിനിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് നക്ഷത്രങ്ങളുടെ ജീവിതചക്രം പഠിക്കുക എന്നതാണ്.
Keywords: Washington, News, World, Found, Science, Small asteroid 'serendipitously' detected using James Webb telescope.