Follow KVARTHA on Google news Follow Us!
ad

Short Circuit | എസ്ബിഐ എടിഎമില്‍ ഷോര്‍ട് സര്‍ക്യൂട്; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Short circuit in SBI ATM #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മട്ടന്നൂര്‍: (www.kvartha.com) എസ്ബിഐ എടിഎമില്‍ (ATM) ഷോര്‍ട് സര്‍ക്യൂട് (Short circuit). മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡിന് പിറകിലുള്ള മലബാര്‍ പ്ലാസ വ്യാപാര സമുച്ചയത്തിലെ എസ്ബിഐ എടിഎമില്‍ നിന്നാണ് തിങ്കളാഴ്ച രാത്രി 8.45 മണിയോടെ ശക്തമായ രീതിയില്‍ പുക ഉയരുന്നത് സമീപത്തെ വ്യാപാരികളുടെ ശ്രദ്ധയില്‍പെട്ടത്.

തുടര്‍ന്ന് വ്യാപാരികളും, ടൗണിലുണ്ടായിരുന്നവരും തീ പടര്‍ന്നേക്കാമെന്ന് കരുതി പുകപടലം ഒഴിവാക്കാന്‍ ശ്രമിച്ചതോടൊപ്പം അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചു. ഉടന്‍ അഗ്നിരക്ഷാസേന സ്ഥലത്തെത്തിയതോടെ വന്‍ ദുരന്തമാണ് ഒഴിവായത്. അഗ്നിരക്ഷാസേന സംഭവസ്ഥലത്തെ വൈദ്യുതി ബന്ധം വേര്‍പെടുത്തി.

Mattannur, News, Kerala, Accident, Short circuit, SBI, ATM, Short circuit in SBI ATM.

Keywords: Mattannur, News, Kerala, Accident, Short circuit, SBI, ATM, Short circuit in SBI ATM.

Post a Comment