റിയാദ്: (www.kvartha.com) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. തൃശൂര്‍ മാള സ്വദേശി ബ്ലാക്കല്‍ അനസിന്റെയും മൂവാറ്റുപുഴ കാവുങ്കര പടിഞ്ഞാറേചാലില്‍ പി എസ് അബുവിന്റെ മകള്‍ ശൈനിയുടെയും മകള്‍ ആമിന ജുമാന (21) ആണ് മരിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം റിയാദില്‍ ഖബറടക്കി.
റിയാദ് നൂറാ കോളജ് വിദ്യാര്‍ഥിനിയായിരുന്നു ജുമാന. പിതാവ് അനസ്, സോണി കംപനിയുടെ റിയാദ് ബ്രാഞ്ചില്‍ ജീവനക്കാരനാണ്. മാതാവ് ശൈനി റിയാദിലെ ആഫ്രികന്‍ എംബസി സ്‌കൂളില്‍ അധ്യാപികയാണ്. സഹോദരിമാര്‍: യാരാ ജുഹാന, റോയ റസാന. റിയാദ് ഇന്‍ഡ്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഇരുവരും.
Keywords: Riyadh, News, Gulf, World, Death, Treatment, Student, Saudi Arabia: Malayali student died in Riyadh.