ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പത്തനംതിട്ട: (www.kvartha.com) ശബരിമലയില്‍ കുംഭമാസ പൂജകള്‍ക്കായി ഞായറാഴ്ച നട തുറന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി ശ്രീകോവില്‍ നടതുറന്ന് ദീപം തെളിച്ചു.
കുംഭം ഒന്നായ തിങ്കളാഴ്ച പുലര്‍ചെ അഞ്ച് മണിയോടെ ക്ഷേത്ര നടതുറന്നു. 5.30ന് മഹാഗണപതിഹോമം. തുടര്‍ന്ന് നെയ്യഭിഷേകം. 7.30 മണിയോടെ ഉഷപൂജ. 13 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ ഉദയാസ്തമയപൂജ, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത് എത്തുന്നത് കൂടാതെ നിലയ്ക്കലില്‍ സ്‌പോട്ട് ബുക്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
Keywords: Pathanamthitta, News, Kerala, Sabarimala, Sabarimala opens for Kumbh maasam poojas.

