Ronaldo | പരമ്പരാഗത തോബ് ധരിച്ച്, വാൾ കയ്യിലേന്തി സഊദി അറേബ്യയുടെ സ്ഥാപക ദിനം കെങ്കേമമായി ആഘോഷിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; പ്രത്യേക അനുഭവമെന്ന് സൂപ്പർ താരം; വീഡിയോ
Feb 23, 2023, 13:36 IST
റിയാദ്: (www.kvartha.com) സഊദി അറേബ്യയുടെ സ്ഥാപക ദിനം പരമ്പരാഗത വസ്ത്രം ധരിച്ച് കെങ്കേമമായി ആഘോഷിച്ച് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അൽ-നാസർ ടീമംഗങ്ങൾക്കൊപ്പമായിരുന്നു താരത്തിന്റെ ആഘോഷം. ബുധനാഴ്ച മിർസൂൾ പാർക്കിൽ ദേശീയ വസ്ത്രം ധരിച്ച് വാളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ വേറിട്ട രീതിയിൽ പ്രത്യക്ഷപ്പെട്ടു.
അൽ-നാസർ എഫ്‌സിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, റൊണാൾഡോ വെളുത്ത തോബ് ധരിച്ച്, സൗദിയിലെ ആതിഥേയ വിഭവമായ ഗഹ്‌വ കുടിക്കുന്ന കാണാം. സൗദി അറേബ്യയിലെ പുരുഷന്മാർ ധരിക്കുന്ന പരമ്പരാഗത വസ്ത്രമാണ് തോബ്. അത് ദേശീയ വസ്ത്രമായി കണക്കാക്കപ്പെടുന്നു. ടീമംഗങ്ങൾക്കൊപ്പം ആഘോഷിക്കുന്നതിന്റെ വീഡിയോ റൊണാൾഡോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ആഘോഷത്തിൽ പങ്കെടുക്കാൻ സാധിച്ചത് പ്രത്യേക അനുഭവമായിരുന്നുവെന്ന് താരം കുറിച്ചു.
1727-ൽ മുഹമ്മദ് ബിൻ സൗദ് രാജ്യം സ്ഥാപിച്ചതിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും ഫെബ്രുവരി 22 ന് സഊദി അറേബ്യ സ്ഥാപക ദിനം ആഘോഷിക്കുന്നു. സൽമാൻ രാജാവിന്റെ ഉത്തരവിനെ തുടർന്ന് കഴിഞ്ഞ വർഷം ഇത് ദേശീയ അവധിയായി പ്രഖ്യാപിച്ചു. ഈ വർഷം ആദ്യമാണ് റൊണാൾഡോ അൽ നാസറിലെത്തിയത്. കഴിഞ്ഞ വർഷം നവംബറിൽ, മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിപ്പിച്ചതിനെ തുടർന്നായിരുന്നു റൊണാൾഡോയുടെ കൂടുമാറ്റം.
Happy founding day to Saudi Arabia 🇸🇦
— Cristiano Ronaldo (@Cristiano) February 22, 2023
Was a special experience to participate in the celebration at @AlNassrFC ! pic.twitter.com/1SHbmHyuez
Keywords: Riyadh, News, World, Video, Sports, Cristiano Ronaldo, Ronaldo celebrates Founding Day in traditional Saudi attire with Al-Nassr teammates.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.