Follow KVARTHA on Google news Follow Us!
ad

Rename | ലക്നൗവിന്റെ പേര് 'ലഖന്‍പൂര്‍ അല്ലെങ്കില്‍ ലക്ഷ്മണ്‍പൂര്‍' എന്നാക്കണമെന്ന ആവശ്യവുമായി ബിജെപി എംപി

'Rename Lucknow as Lakshmanpur or Lakhanpur': BJP MP urges Amit Shah #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ലക്‌നൗ: (www.kvartha.com) ലക്നൗവിന്റെ പേര് 'ലഖന്‍പൂര്‍ അല്ലെങ്കില്‍ ലക്ഷ്മണ്‍പൂര്‍' എന്നാക്കണമെന്ന ആവശ്യവുമായി ബിജെപി എംപി സംഗം ലാല്‍ ഗുപ്ത. ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നല്‍കി. നവാബ് അസഫ്-ഉദ്-ദൗലയാണ് ലക്നൗ എന്ന് നഗരത്തെ പുനര്‍ നാമകരണം ചെയ്തതെന്നും ഇത് തിരുത്തണം എന്നുമാണ് കത്തിലെ ആവശ്യമെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

ഇന്‍ഡ്യയുടെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാന്‍ നടപടി അനിവാര്യമാണെന്നും ലാല്‍ ഗുപ്ത പറഞ്ഞു. സാംസ്‌കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിനും ചരിത്രത്തെ സംയോജിപ്പിക്കുന്നതിനും ലക്നൗവിന്റെ പേര് ലഖന്‍പൂര്‍ എന്നോ അമൃത്കാലിലെ ലക്ഷ്മണ്‍പൂര്‍ എന്നോ മാറ്റണമെന്ന് ആവശ്യപ്പെട്ട ട്വീറ്റും എംപി ഗുപ്ത പങ്കുവച്ചിരുന്നു.

Lucknow, News, National, BJP, Name, MP, 'Rename Lucknow as Lakshmanpur or Lakhanpur': BJP MP urges Amit Shah.

Keywords: Lucknow, News, National, BJP, Name, MP, 'Rename Lucknow as Lakshmanpur or Lakhanpur': BJP MP urges Amit Shah.

Post a Comment