Follow KVARTHA on Google news Follow Us!
ad

Found Dead | പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച നിലയില്‍

Remand accused found dead in Poojapura jail

തിരുവനന്തപുരം: (www.kvartha.com) പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പോത്തന്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട ബിജു (47) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 5.45 മണിയോടെ വാര്‍ഡന്‍ പരിശോധനയ്ക്കെത്തിയപ്പോഴാണ് സെലിലെ ഗ്രില്‍ വാതിലിന് മുകളില്‍ കഴുത്തില്‍ കുരുക്കിട്ട നിലയില്‍ ബിജുവിനെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മോഷണക്കേസില്‍ ആറ്റിങ്ങല്‍ പൊലീസാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ സബ് ജയിലില്‍ റിമാന്‍ഡിലായിരിക്കേ പകര്‍ചവ്യാധി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബിജുവിനെ കഴിഞ്ഞ നവംബര്‍ 24നാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.

Thiruvananthapuram, News, Kerala, Found Dead, Death, Police, Jail, Remand accused found dead in Poojapura jail.

Keywords: Thiruvananthapuram, News, Kerala, Found Dead, Death, Police, Jail, Remand accused found dead in Poojapura jail.

Post a Comment