Rakhi Sawant | ഭർത്താവ് ആദിൽ ഖാൻ ദുരാനിയുടെ അറസ്റ്റിന് ശേഷം പൊലീസ് സ്റ്റേഷന് പുറത്ത് തളർന്ന് വീണ് ബോളിവുഡ് നടി രാഖി സാവന്ത്; വീഡിയോ പുറത്ത്
Feb 8, 2023, 10:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) ഭർത്താവ് ആദിൽ ഖാൻ ദുരാനിക്കെതിരെ പൊലീസിൽ പരാതി നൽകിയതിന് തൊട്ടുപിന്നാലെ ഒഷിവാര പൊലീസ് സ്റ്റേഷന് പുറത്ത് ബോളിവുഡ് നടി രാഖി സാവന്ത് തളർന്നു വീണു. താനറിയാതെ ആദിൽ ഫ്‌ലാറ്റിൽ നിന്ന് പണവും ആഭരണങ്ങളും അപഹരിച്ചുവെന്ന് രാഖി ആരോപിച്ചു. 'വൈറൽ ഭയാനി' ഇൻസ്റ്റാഗ്രമിൽ പങ്കിട്ട ഒരു വീഡിയോയിൽ, പൊലീസ് സ്റ്റേഷന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ രാഖി ബോധരഹിതയായി വീഴുന്നത് കാണാം. രാഖി കേസ് ഫയൽ ചെയ്തതിന് പിന്നാലെ ആദിൽ ദുറാനിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതിനിടെ, നടിയെ വധിക്കാൻ ആദിൽ ദുറാനി ശ്രമിച്ചതായി രാഖി സാവന്തിന്റെ സഹോദരൻ രാകേഷ് സാവന്ത് ആരോപിച്ചു. ചൊവ്വാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്. വിവാഹ ബന്ധം സംരക്ഷിക്കാൻ രാഖി കഠിനമായി ശ്രമിച്ചെങ്കിലും ആദിൽ കൊല്ലാൻ ശ്രമിച്ചുവെന്നാണ് സഹോദരൻ പറഞ്ഞത്.
2022-ൽ താൻ ആദിലിനെ വിവാഹം കഴിച്ചതായി രാഖി കഴിഞ്ഞ മാസമാണ് വെളിപ്പെടുത്തിയത്. 2022 മെയ് 29 നാണ് വിവാഹം നടന്നതെന്ന് കാണിക്കുന്ന വിവാഹ സർട്ടിഫിക്കറ്റിന്റെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. വിവാഹ ശേഷം ഇരുവരും തമ്മിലുള്ള ബന്ധത്തിൽ നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ആദിൽ തന്നെ വഞ്ചിച്ചെന്നും അടുത്തിടെ അമ്മയുടെ മരണത്തിന് ഉത്തരവാദിയാണെന്നും രാഖി ആരോപിച്ചിരുന്നു. ആദിലിന് വിവാഹേതര ബന്ധമുണ്ടെന്നും രാഖി പറഞ്ഞിരുന്നു. കാൻസർ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്ന രാഖിയുടെ അമ്മ ജയ ഭേദ കഴിഞ്ഞ മാസമാണ് അന്തരിച്ചത്.
Keywords: Mumbai, News, National, Video, Actress, Arrest, Police, Complaint, Rakhi Sawant Faints And Falls Down Outside Police Station After Husband Adil Khan Durrani's Arrest.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.