Railway | ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഇനി കൂടുതൽ സ്ഥിരീകരിച്ച ടിക്കറ്റുകൾ; വലിയ പ്രഖ്യാപനം നടത്തി റെയിൽവേ മന്ത്രി

 


ന്യൂഡെൽഹി: (www.kvartha.com) രാജ്യത്തെ കോടിക്കണക്കിന് യാത്രക്കാർക്ക് കൂടുതൽ കൺഫേം ചെയ്ത ടിക്കറ്റ് ലഭിക്കാൻ റെയിൽവേ സൗകര്യം ഒരുക്കുന്നതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ടിക്കറ്റ് നൽകാനുള്ള ശേഷി മിനിറ്റിൽ 25000-ൽ നിന്ന് 2.25 ലക്ഷമാക്കി ഉയർത്താനും അന്വേഷണ ശേഷി മിനിറ്റിൽ നാല് ലക്ഷത്തിൽ നിന്ന് 40 ലക്ഷമായി ഉയർത്താനും പദ്ധതിയിടുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

2023-24 സാമ്പത്തിക വർഷത്തിൽ 7000 കിലോമീറ്റർ പുതിയ റെയിൽവേ ട്രാക്കുകൾ സ്ഥാപിക്കാനും ലക്ഷ്യമിട്ടിട്ടുണ്ടെന്ന് റെയിൽവേ മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തെ 2000 റെയിൽവേ സ്റ്റേഷനുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ‘ജൻ സുവിധ’ സ്റ്റോറുകൾ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.

Railway | ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഇനി കൂടുതൽ സ്ഥിരീകരിച്ച ടിക്കറ്റുകൾ; വലിയ പ്രഖ്യാപനം നടത്തി റെയിൽവേ മന്ത്രി

രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിൽ ഫ്ലെക്സി നിരക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്നും നിലവിൽ 144 ട്രെയിനുകളിൽ ഫ്ലെക്സി നിരക്ക് ബാധകമാണെന്നും മന്ത്രി പറഞ്ഞു. 'ഫ്‌ലെക്‌സി' നിരക്ക് വർധിപ്പിക്കാൻ നിലവിൽ നിർദ്ദേശമില്ലെന്നും അദ്ദേഹം പറഞ്ഞു.

Keywords: New Delhi, News, National, Railway, Minister, Railway Minister Ashwini Vaishnaw reveals.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia