ചണ്ഡീഗഢ്: (www.kvartha.com) പഞ്ചാബി സര്‍വകലാശാല കാംപസില്‍ വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു. കംപ്യൂടര്‍ സയന്‍സ് എന്‍ജിനീയറിങ് ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥി നവ്‌ജോത് സിംഗ് (20) ആണ് മരിച്ചത്. പുറത്തുനിന്നുള്ള നിരവധി പേര്‍ കാംപസില്‍ എത്തിയിരുന്നതായും വാക്കേറ്റം നടന്നതായും സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് വരുണ്‍ ശര്‍മ വ്യക്തമാക്കി.
നവ്‌ജോത് സിംഗിന് നിരവധി കുത്തുകളേറ്റിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Keywords: News, National, Death, Student, Police, Injured, hospital, Punjabi University student died.