Follow KVARTHA on Google news Follow Us!
ad

PT Usha | രാജ്യസഭാ നിയന്ത്രിച്ച് 'പയ്യോളി എക്‌സ്പ്രസ്'; ജീവിതത്തിലെ നാഴിക്കല്ലെന്ന് പിടി ഉഷ; വീഡിയോ

PT Usha Chairs Rajya Sabha Proceedings #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) ഉപരാഷ്ട്രപതിയും രാജ്യസഭാ  ചെയർമാനുമായ ജഗ്ദീപ് ധനകറിന്റെ അഭാവത്തിൽ മലയാളിയായ കായികതാരം പിടി ഉഷ രാജ്യസഭാ നിയന്ത്രിച്ച് ശ്രദ്ധേയായി. ഉഷ തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഇതിന്റെ വീഡിയോ പങ്കുവെച്ചു. ജീവിതത്തിലെ നാഴിക്കല്ലെന്ന് അഭിമാന നിമിഷത്തെക്കുറിച്ച് അവർ വിവരിച്ചു. 

ഫ്രാങ്ക്ലിൻ ഡി റൂസ്‌വെൽട്ട് അഭിപ്രായപ്പെട്ടത് പോലെ, 'മഹത്തായ അധികാരത്തിൽ വലിയ ഉത്തരവാദിത്തമുണ്ട്' എന്ന് രാജ്യസഭയിൽ അധ്യക്ഷയായിരിക്കുമ്പോൾ തനിക്ക് അനുഭവപ്പെട്ടതായി പിടി ഉഷ കുറിച്ചു. ഉഷയെ 2022 ജൂലൈയിൽ ബിജെപി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തിരുന്നു. നവംബറിൽ അവർ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 

New Delhi, News, National, Video, Rajya Sabha, PT Usha Chairs Rajya Sabha Proceedings

വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പേർ ഉഷയെ അഭിനന്ദിച്ച് രംഗത്തെത്തി. പയ്യോളി എക്‌സ്പ്രസ് എന്നറിയപ്പെടുന്ന പിടി ഉഷ ഏഷ്യൻ ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ്, ലോക ജൂനിയർ ഇൻവിറ്റേഷൻ മീറ്റ് എന്നിവയുൾപ്പെടെ വിവിധ അന്താരാഷ്ട്ര കായിക ഇനങ്ങളിൽ ഇന്ത്യക്കായി മെഡലുകൾ നേടിയിട്ടുണ്ട്. കരിയറിൽ നിരവധി ദേശീയ, ഏഷ്യൻ റെക്കോർഡുകൾ അവർ സ്ഥാപിക്കുകയും തകർക്കുകയും ചെയ്തിട്ടുണ്ട്.
Keywords: New Delhi, News, National, Video, Rajya Sabha, PT Usha Chairs Rajya Sabha Proceedings

Post a Comment