Conflict | സംഘര്‍ഷ സാധ്യത; മല്ലിയോട്ട് ക്ഷേത്രത്തില്‍ കനത്ത പൊലീസ് സന്നാഹം ഏര്‍പെടുത്തി
Feb 14, 2023, 08:56 IST
ADVERTISEMENT
പയ്യന്നൂര്‍: (www.kvartha.com) സംഘര്‍ഷം നിലനില്‍ക്കുന്ന കുഞ്ഞിമംഗലം മല്ലിയോട്ട് ക്ഷേത്ര പരിസരത്ത് പയ്യന്നൂര്‍ ഡിവിഷന്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കനത്ത പൊലീസ് സന്നാഹം ഏര്‍പെടുത്തി. ഇതര മതസ്ഥര്‍ക്ക് ഉത്സവ സ്ഥലത്ത് പ്രവേശനമില്ലെന്നവിവാദ ബോര്‍ഡിനെ ചൊല്ലി ഇരുവിഭാഗം കൂട്ടത്തല്ലില്‍ കലാശിച്ചതിനെ തുടര്‍ന്നാണ് കുംഭമാസ സംക്രമമായ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ക്ഷേത്ര പരിസരത്ത് പൊലീസ് ജാഗ്രത.
സംക്രമ പൂജ ചടങ്ങുകള്‍ സമാധാനപരമാക്കുന്നതിന്റെ ഭാഗമായാണ് പയ്യന്നൂരും സമീപ സ്റ്റേഷനുകളില്‍ നിന്നുമായി വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് കാംപ് ചെയ്യുന്നത്. ക്ഷേത്ര പരിസരത്ത് കമിറ്റിക്കാരും ജാഗ്രത പാലിച്ചു വരുന്നുണ്ട്.
ഇക്കഴിഞ്ഞ അഞ്ചിന് വൈകുന്നേരം നടന്ന കാഴ്ച കമിറ്റിയുടെ യോഗത്തില്‍ മുമ്പ് വിവാദമായ ബോര്‍ഡ് വിഷയം അജന്‍ഡയില്‍ തിരുകിക്കയറ്റാനുള്ള ചിലരുടെ ഭാഗത്തു നിന്നുണ്ടായ ശ്രമം വാക്കേറ്റത്തിലും കയ്യാങ്കളിയിലും കലാശിച്ചിരുന്നു. ഇതേതുടര്‍ന്ന് രണ്ടു പരാതികളിലായി 19 പേര്‍ക്കെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തിരുന്നു.
Keywords: Payyannur, News, Kerala, Top-Headlines, Police, Potential for conflict; Heavy police presence at Malliot temple.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

