Follow KVARTHA on Google news Follow Us!
ad

PM Modi | ലയണൽ മെസിയുടെ പേരിലുള്ള ജേഴ്സി; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചത് വേറിട്ട സമ്മാനം; ചിത്രം വൈറൽ

PM Modi receives Lionel Messi jersey as gift; See pics #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ബെംഗ്ളുറു:  (www.kvartha.com) കർണാടകയിലെ ബെംഗ്ളൂറിൽ 'ഇന്ത്യ എനർജി വീക്ക് 2023' ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചത് വേറിട്ട സമ്മാനം. അർജന്റീനയിലെ ഊർജ കമ്പനിയായ വൈപിഎഫ് പ്രസിഡന്റ് പാബ്ലോ ഗോൺസാലസ് ലയണൽ മെസിയുടെ പേരിലുള്ള അർജന്റീന ഫുട്‌ബോൾ ടീമിന്റെ ജേഴ്‌സി പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു. ക്യാപ്റ്റൻ ലയണൽ മെസിയുടെ പേരും 10-ാം നമ്പറും ജേഴ്സിയിൽ എഴുതിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ചിത്രം വൈറലായി.

മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന മെസി കഴിഞ്ഞ വർഷം ഡിസംബറിൽ അർജന്റീനയ്ക്ക് ലോകകപ്പ് കിരീടം സമ്മാനിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു. അർജന്റീനയുടെ വിജയത്തിന് ശേഷം പ്രധാനമന്ത്രി മോദി ടീമിനെ സോഷ്യൽ മീഡിയയിലൂടെ ടീമിനെ അഭിനന്ദിക്കുക കൂടി ചെയ്തിരുന്നു. 

News, National, PM, Narendra Modi, Prime Minister, PM Modi receives Lionel Messi jersey as gift; See pics.

ഇന്ത്യ എനർജി വീക്ക് ഇന്ത്യയുടെ വളരുന്ന കഴിവ് പ്രദർശിപ്പിക്കാൻ ലക്ഷ്യമിട്ട് കൊണ്ടാണ് സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള 30-ലധികം മന്ത്രിമാർ പരിപാടിയിൽ പങ്കെടുത്തു. ഫെബ്രുവരി എട്ടിന് സമാപിക്കും. ഊർജ മേഖലയിൽ നിക്ഷേപം നടത്താൻ നിലവിൽ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഇന്ത്യയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. അടുത്ത ദശകത്തിൽ ലോകത്ത് ഊർജ ആവശ്യത്തിൽ ഏറ്റവും വേഗത്തിലുള്ള വളർച്ചയാണ് രാജ്യം പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords: News, National, PM, Narendra Modi, Prime Minister, PM Modi receives Lionel Messi jersey as gift; See pics.

Post a Comment