Houses | വീടുകളുടെ താക്കോല്‍ ദാനം നടത്തി പീപിള്‍സ് ഫൗന്‍ഡേഷന്‍
കണ്ണൂര്‍: (www.kvartha.com) പീപിള്‍സ് ഫൗന്‍ഡേഷന്‍ കേരളയും, ബൈതുസ്സകാത് ചക്കരക്കല്ലും സംയുക്തമായി നിര്‍മിച്ച മൂന്ന് വീടുകളുടെ താക്കോല്‍ ദാനം പീപിള്‍സ് ഫൗന്‍ഡേഷന്‍ ചെയര്‍മാന്‍ എം കെ മുഹമ്മദലി നിര്‍വഹിച്ചു. ചെമ്പിലോട് ഗ്രാമ പഞ്ചായത് പ്രസിഡന്റ് കെ ദാമോദരന്‍ വീടുകളുടെ താക്കോല്‍ ഏറ്റുവാങ്ങി.
ജമാഅത് ഇസ്ലാമി ജില്ല പ്രസിഡന്റ് പി കെ സാജിദ് നദ് വി അധ്യക്ഷത വഹിച്ചു. യു പി സിദ്ദീഖ്, സി, രഘുനാഥ്, എന്‍ കെ റഫീഖ് മാസ്റ്റര്‍, ഡോ. കെ പി അബ്ദുല്‍ ഗഫൂര്‍, ടി പ്രകാശന്‍ മാസ്റ്റര്‍, ഡോ. എം മുഹമ്മദലി, ഫൈസല്‍ ചക്കരക്കല്‍, പി ശാകിറ, ഫൈസല്‍ മാടായി, സി പി ജബ്ബാര്‍ മാസ്റ്റര്‍, സൈനുല്‍ ആബിദ്, എം വി സുബൈര്‍, വി വി ഖലീല്‍, എന്നിവര്‍ പ്രസംഗിച്ചു.
എന്‍ജിനീയര്‍ രാമനാഥന്‍, നിര്‍മാണ മേല്‍നോട്ടം വഹിച്ച സനീഷന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഇ അബ്ദുല്‍ സലാം സ്വാഗതവും കെ കെ അയ്യൂബ് നന്ദിയും പറഞ്ഞു.
Keywords: Kannur, News, Kerala, House, Local-News, People's Foundation donated the keys to the houses.