Follow KVARTHA on Google news Follow Us!
ad

Asia cup | ഏഷ്യാ കപ്പ് പാകിസ്‌താനിൽ നിന്ന് മാറ്റിയാൽ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ നിന്ന് പിന്മാറുമെന്ന് പിസിബി

PCB threatens to pull out of World Cup 2023 in India if Asia cup moves out of Pakistan #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) ഈ വർഷം സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് പാകിസ്താന് പുറത്തേക്ക് മാറ്റിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ മുന്നറിയിപ്പുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (PCB).  ഏഷ്യാ കപ്പ് പാകിസ്‌താനിൽ നിന്ന് മാറ്റിയാൽ ഈ വർഷം അവസാനം ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ നിന്ന് പിന്മാറുമെന്ന് പിസിബി ഭീഷണിപ്പെടുത്തി.

'ഏഷ്യാ കപ്പ് നിഷ്പക്ഷ വേദിയിലേക്ക് മാറ്റുന്നതിൽ പിസിബി തൃപ്തരല്ല. ആതിഥേയത്വം ലഭിക്കാൻ സാധ്യതയുള്ള പട്ടികയിൽ യുഎഇയുടെ പേരാണ് മുന്നിലുള്ളത്, എന്നാൽ ഇത് സംഭവിച്ചാൽ ലോകകപ്പിനായി പാകിസ്താൻ ഇന്ത്യയിലേക്ക് പോകില്ല', വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

New Delhi, News, National, World Cup, Sports, Cricket, Cricket Test, PCB threatens to pull out of World Cup 2023 in India if Asia cup moves out of Pakistan.

വിഷയത്തിൽ ശനിയാഴ്ച ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗം ചേർന്നിരുന്നു. കൗൺസിൽ ചെയർമാനും ബിസിസിഐ സെക്രട്ടറിയുമായ ജയ് ഷായും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജാം സേത്തിയും യോഗത്തിൽ പങ്കെടുത്തു. ഏഷ്യാ കപ്പ് എവിടെ നടത്തണമെന്ന കാര്യത്തിൽ മാർച്ചിൽ അന്തിമതീരുമാനമെടുക്കാൻ യോഗത്തിൽ തീരുമാനമായി. സുരക്ഷാ കാരണങ്ങളാൽ ഏഷ്യാ കപ്പിനായി പാകിസ്‌താനിലേക്ക് ഇന്ത്യൻ ടീം പോകില്ലെന്നും ഏതെങ്കിലും നിഷ്പക്ഷ വേദിയിൽ ടൂർണമെന്റ് നടത്തുമെന്നും ജയ് ഷാ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 

Keywords: New Delhi, News, National, World Cup, Sports, Cricket, Cricket Test, PCB threatens to pull out of World Cup 2023 in India if Asia cup moves out of Pakistan.

Post a Comment