പത്തനംതിട്ട: (www.kvartha.com) തിരുവല്ലയില്‍ തിരുവല്ലയില്‍ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. നെടുമ്പ്രം കോച്ചാരി മുക്കം തെക്കേടത്ത് മത്തായി എബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ(83) ആണ് മരിച്ചത്. കിടപ്പുമുറിക്കുള്ളില്‍ തീ കൊളുത്തി മരിച്ച നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീട്ടുകാര്‍ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്.
തുടര്‍ന്ന് ഫൊറന്‍സിക് സംഘമെത്തി പരിശോധന നടത്തി. നിലവില്‍ പൊലീസ് ഒരു പ്രാഥമിക നിഗമനത്തിലേക്ക് എത്തുന്ന ഘട്ടത്തിലായിട്ടില്ല. സംഭവത്തില്‍ പൊലീസ് ചില സാഹചര്യ തെളിവുകള്‍ ശേഖരിക്കുകയും, നാട്ടുകാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. നിലവില്‍ പരിശോധനകളും, തെളിവെടുപ്പുകളും പ്രദേശം കേന്ദ്രീകരിച്ച് നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: Pathanamthitta, News, Kerala, Found Dead, Death, Police, Pathanamthitta: Woman found dead in Thiruvalla.