പാറശാല: (www.kvartha.com) ഒന്നരലക്ഷം രൂപ വിലവരുന്ന മാലയും 20,000 രൂപയും ബൈകും മോഷണം പോയതായി പരാതി. ഇടിച്ചക്കപ്ലാമൂട് പ്രാക്കത്തേരി ഹിറാ കോട്ടജില്‍ ശാഹുല്‍ ഹമീദിന്റെ വീട്ടിലാണ് സംഭവം നടന്നത്. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപ വിലയുള്ള പ്ലാറ്റിനം മാലയും 20,000 രൂപയും പുറത്ത് നിര്‍ത്തിയിട്ടിരുന്ന ബൈകുമാണ് മോഷണം പോയതെന്ന് പരാതിയില്‍ പറയുന്നു.
പൊലീസ് പറയുന്നത്: വീടിന്റെ മുന്നിലുള്ള വാതിലിന്റെ പൂട്ടുതകര്‍ത്ത് അകത്തുകയറിയ മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന പ്ലാറ്റിനം മാലയും പണവും സ്വര്‍ണ നാണയവുമെടുത്ത ശേഷം പുറത്ത് സൂക്ഷിച്ചിരുന്ന ബൈകുമായി രക്ഷപ്പെടുകയായിരുന്നു. രണ്ടുദിവസം മുമ്പ് വീട്ടുടമ ശാഹുല്‍ ഹമീദിന്റെ മാതാവ് മരണപ്പെട്ടിരുന്നു.
തുടര്‍ന്ന് ശാഹുല്‍ഹമീദും കുടുംബവും കളിയിക്കാവിളയിലെ കുടുംബ വീട്ടിലായിരുന്നപ്പോഴാണ് കള്ളന്മാര്‍ മോഷണം നടത്തിയത്. ഞായറാഴ്ച രാവിലെ മരണാന്തര ചടങ്ങുകള്‍ക്ക് ശേഷം ശാഹുല്‍ ഹമീദും കുടുംബവും വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Keywords: News, Kerala, Robbery, Police, Crime, Parassala: Cash, necklace and bike stolen from house.