പാലക്കാട്: (www.kvartha.com) മദ്യപിക്കാന്‍ പണം നല്‍കാത്തതിന് യുവാവിനെ മര്‍ദിച്ച് വിരലൊടിച്ചെന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ബൈജു തങ്കരാജ്, ഷെറിന്‍, അരുണ്‍ എന്നിവരെയാണ് ടൗണ്‍ സൗത് ഇന്‍സ്പെക്ടര്‍ ടി ഷിജു എബ്രഹാമിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കുന്നത്തൂര്‍മേട് സ്വദേശി അനൂപിനാണ് മര്‍ദനത്തില്‍ പരുക്കേറ്റത്.
പൊലീസ് പറയുന്നത്: ജനുവരി 31ന് രാത്രി 9.30 മണിയോടെ അനൂപിനെ കുന്നത്തൂര്‍മേട് വായനശാലയ്ക്ക് സമീപം തടഞ്ഞുനിര്‍ത്തി മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടു. പണം നല്‍കാതെ പോയ ഇയാളെ വീട്ടില്‍ കയറുകയും കത്തി, ഇരുമ്പ് പൈപ് എന്നിവ ഉപയോഗിച്ച് മര്‍ദിക്കുകയുമായിരുന്നു.
ഇരുമ്പ് പൈപ് ഉപയോഗിച്ചുള്ള അടിയിലാണ് മോതിരവിരല്‍ ഒടിഞ്ഞത്. അനൂപിന്റെ അനിയനും നിസാര പരുക്കേറ്റു. ബൈജുവിനെതിരെ കഞ്ചാവ്, പിടിച്ചുപറി തുടങ്ങി 12ഓളം കേസുകള്‍ നിലവിലുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: Palakkad, News, Kerala, Arrest, Arrested, Crime, Police, Palakkad: Three people arrested for attack against man.