പാലക്കാട്: (www.kvartha.com) ചെര്‍പ്പുളശ്ശേരിയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. കര്‍ണാടക രജിസ്ട്രേഷന്‍ നമ്പറിലുള്ള ലോറിയിലാണ് 81 ചാക്കുകളിലായി 576031 പാകറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ ഒളിപ്പിച്ചു കടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ലോറി ഡ്രൈവര്‍ മുഹമ്മദ് ഹാരിസ്, സഹായി മുഹമ്മദ് ഹനീഫ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പുകയില ഉല്‍പ്പന്നങ്ങള്‍ ചാക്കുകളിലായി മൈദ ചാക്കുകള്‍ക്കൊപ്പമാണ് കണ്ടെടുത്തത്. ആന്റി നെര്‍കോടിക് സെല്‍ ഡി വൈ എസ് പി ആര്‍ മനോജ്കുമാറും, ചെര്‍പ്പുളശ്ശേരി പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. വിപണിയില്‍ ഏകദേശം രണ്ടരകോടിയോളം വിലവരുമെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: Palakkad, News, Kerala, Custody, Seized, Police, Palakkad: Prohibited tobacco seized.