Follow KVARTHA on Google news Follow Us!
ad

Died | തേനീച്ചയുടെ കുത്തേറ്റ് ടാപിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

Palakkad: Man died in bee attack #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പാലക്കാട്: (www.kvartha.com) തേനീച്ചയുടെ കുത്തേറ്റ്  ടാപിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലെ കരിമ്പ ഇടക്കുറുശ്ശി തമ്പുരാന്‍ചോല പറപ്പള്ളി വീട്ടില്‍ പികെ രാജപ്പന്‍ (65) ആണ് മരിച്ചത്. മരുതുംകാട് തേനമല എസ്റ്റേറില്‍ ബുധനാഴ്ച രാവിലെ 7.30 മണിയോടെയായിരുന്നു സംഭവം.  

ടാപിംഗ് നടത്തിയിരുന്ന തൊഴിലാളികളെ കൂടിളകി വന്ന തേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. തലയ്ക്കും മറ്റ് ശരീര ഭാഗങ്ങളിലും തേനീച്ചയുടെ കുത്തേറ്റ് അബോധാവസ്ഥയിലായ രാജപ്പനെ മറ്റ് തൊഴിലാളികള്‍ ചേര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Palakkad, News, Kerala, Death, hospital, Palakkad: Man died in bee attack.

Keywords: Palakkad, News, Kerala, Death, hospital, Palakkad: Man died in bee attack.

Post a Comment