Follow KVARTHA on Google news Follow Us!
ad

Leopard | മലമ്പുഴയില്‍ പുലി ഇറങ്ങി; 'തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പശുക്കളെ കൊന്നു'

Palakkad: Leopard killed two cows #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പാലക്കാട്: (www.kvartha.com) മലമ്പുഴയില്‍ പുലി ഇറങ്ങി. പാലക്കാട് മലമ്പുഴയിലെ ജനവാസ മേഖലയായ കൊല്ലങ്കുന്നിലാണ് പുലിയിറങ്ങിയതെന്നാണ് വിവരം. തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പശുക്കളെ പുലി കൊന്നതായി ആദിവാസി ദമ്പതികളായ ശാന്തയും വീരനും പറഞ്ഞു.

രാത്രി ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് പുലിയെ കണ്ടത്. പശുക്കളെ ആക്രമിക്കുന്നത് കണ്ടതിനെ തുടര്‍ന്ന് ബഹളം വയ്ക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തതോടെ പുലി കാട്ടിലേക്ക് മറഞ്ഞതായും ദമ്പതികള്‍ വ്യക്തമാക്കി. അതേസമയം അട്ടപ്പാടി അഗളി ഷോളയൂരും പുലിപ്പേടിയിലാണ്. രണ്ട് മാസത്തിനിടെ ഏഴ് പശുക്കളെയാണ് ഇവിടെ പുലി കൊന്നതെന്ന റിപോര്‍ടുകള്‍ പുറത്തുവന്നിരുന്നു.

Palakkad, News, Kerala, Animals, Cow, Palakkad: Leopard killed two cows.

Keywords: Palakkad, News, Kerala, Animals, Cow, Palakkad: Leopard killed two cows.

Post a Comment