പാലക്കാട്: (www.kvartha.com) ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് മുണ്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡികല്‍ ഓഫീസര്‍ ഡോ. സൂരജ് കെ രാജ് (40) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഒപിയില്‍ രോഗികളെ പരിശോധിക്കുന്നതിനിടയില്‍ സൂരജ് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ആദ്യം ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയും ഗ്യാസിന്റെ പ്രശ്നമുണ്ടെന്ന് പറഞ്ഞ് മരുന്ന് കഴിച്ചതായും ജീവനക്കാര്‍ പറഞ്ഞു. സ്ഥലത്ത് വച്ച് തന്നെ കുഴഞ്ഞുവീണ ഡോക്ടറെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്ന് വര്‍ഷത്തിലേറെയായി മുണ്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സേവനമനുഷ്ഠിച്ച് വരികയായിരുന്നു കോട്ടയം സ്വദേശിയായ ഡോ. സൂരജ്.
Keywords: palakkad, News, Kerala, Death, Doctor, Palakkad: Doctor collapsed and died.