Follow KVARTHA on Google news Follow Us!
ad

Injured | ഉഗ്രസ്‌ഫോടനത്തില്‍ വീട് പൂര്‍ണമായി തകര്‍ന്നു; 6 പേര്‍ക്ക് പരുക്ക്

Palakkad: 6 injured as house collapsed after blast #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പാലക്കാട്: (www.kvartha.com) തൃത്താലയ്ക്ക് സമീപം ഉഗ്രസ്‌ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന രണ്ട് കുട്ടികള്‍ ഉള്‍പെടെ ആറുപേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. മലമക്കാവ് സ്വദേശി പ്രഭാകരന്റെ വീടാണ് പൂര്‍ണമായും തകര്‍ന്നത്.

സ്‌ഫോടനത്തില്‍ സമീപത്തെ വീടുകള്‍ക്കും കേടുപാട് പറ്റിയിട്ടുണ്ട്. സ്‌ഫോടന കാരണം വ്യക്തമല്ലെന്ന് സ്ഥലത്ത് എത്തിയ പട്ടാമ്പി തഹസീല്‍ദാര്‍ പറഞ്ഞു. ഷൊര്‍ണൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് പരിശോധന തുടരുകയാണ്.

Palakkad, News, Kerala, Blast, House, Palakkad: 6 injured as house collapsed after blast.

Keywords: Palakkad, News, Kerala, Blast, House, Palakkad: 6 injured as house collapsed after blast.

Post a Comment