Blast | ബലൂചിസ്താനില്‍ സ്‌ഫോടനം; 2 പൊലീസുകാര്‍ കൊല്ലപ്പെട്ടു, 2 പേര്‍ക്ക് പരുക്ക്

 


ഇസ്ലാമബാദ്: (www.kvartha.com) ബലൂചിസ്താനിലെ ഖുസ്ദാര്‍ ജില്ലയില്‍ റിമോട് നിയന്ത്രിത സ്‌ഫോടനത്തില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ഒരു പൊലീസുകാരന്‍ സംഭവസ്ഥലത്തും മറ്റൊരാള്‍ ഖുസ്ദാറിലെ ജില്ലാ ഹെഡ്ക്വാര്‍ടേഴ്സ് ഹോസ്പിറ്റലില്‍ വച്ചും മരിച്ചതായി ഖുസ്ദാര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച് ഒ) മുഹമ്മദ് ജാന്‍ പറഞ്ഞു. 

സ്ഫോടന സ്ഥലത്ത് പൊലീസെത്തി പ്രദേശം വളഞ്ഞിരിക്കുകയാണെന്നാണ് റിപോര്‍ടുകള്‍. സ്ഥലത്ത് തിരച്ചില്‍ നടക്കുകയാണെന്നും എസ്എച്ഒ പറഞ്ഞു. ബലൂചിസ്താന്‍ മുഖ്യമന്ത്രി അബ്ദുല്‍ ഖുദൂസ് ബിസെഞ്ചോ സംഭവത്തെ അപലപിക്കുകയും രക്തസാക്ഷികളുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങളെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

Blast | ബലൂചിസ്താനില്‍ സ്‌ഫോടനം; 2 പൊലീസുകാര്‍ കൊല്ലപ്പെട്ടു, 2 പേര്‍ക്ക് പരുക്ക്

Keywords: Islamabad, News, World, Blast, Killed, Police, Injured, Pak: 2 policemen killed, 2 injured in remote-control blast in Balochistan.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia