ഭുവനേശ്വര്‍: (www.kvartha.com) ഗ്യാസ് പൈപ് ലൈനിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഒഡീഷയിലെ നയാഗഡിലാണ് അപകടം നടന്നത്. ഗുരുതരമായി പരുക്കുപറ്റിയ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൈപ് ലൈന്‍ വൃത്തിയാക്കുന്നതിനിടെ കംപ്രസര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് റിപോര്‍ട്. മഹാരാഷ്ട്ര സ്വദേശികളാണ് അപകടത്തില്‍പെട്ടത്. ഗെയില്‍ ഇന്‍ഡ്യയുടെ ഗ്യാസ് പൈപ് ലൈനിലാണ് അപകടമുണ്ടായതെന്നാണ് സൂചന. സ്‌ഫോടനത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: News, National, Accident, Death, Explosions, Odisha: Pipeline explosion leaves 2 killed in Nayagarh.