Follow KVARTHA on Google news Follow Us!
ad

Medicine Prices | പ്രമേഹത്തിനും ഉയർന്ന രക്തസമ്മർദത്തിനും എതിരെയുള്ള ഉൾപെടെ 74 മരുന്നുകളുടെ ചില്ലറ വില നിശ്ചയിച്ചു; പുതിയ തുക ഇങ്ങനെ

NPPA fixes retail price of 74 drug formulations #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി:  (www.kvartha.com) പ്രമേഹം, ഉയർന്ന രക്തസമ്മർദം എന്നിവയ്ക്ക് എതിരെയുള്ള ഉൾപെടെ 74 മരുന്നുകളുടെ ചില്ലറ വില നിശ്ചയിച്ചതായി നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (NPPA) അറിയിച്ചു. ഫെബ്രുവരി 21 ന് ചേർന്ന അതോറിറ്റിയുടെ 109-ാമത് യോഗത്തിൽ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് 2013 ലെ ഡ്രഗ്സ് (വില നിയന്ത്രണ) ഉത്തരവ് പ്രകാരം മരുന്നുകളുടെ വില നിശ്ചയിച്ചത്.

എൻപിപിഎ പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച്, ഡാപാഗ്ലിഫ്ലോസിൻ സിറ്റാഗ്ലിപ്റ്റിൻ, മെറ്റ്‌ഫോർമിൻ ഹൈഡ്രോക്ലോറൈഡ് (എക്‌സ്റ്റെൻഡഡ്-റിലീസ് ടാബ്‌ലെറ്റ്) എന്നിവയുടെ ഒരു ടാബ്‌ലെറ്റിന് 27.75 രൂപയായി എൻപിപിഎ നിശ്ചയിച്ചിട്ടുണ്ട്. അതുപോലെ, രക്തസമ്മർദം കുറയ്ക്കുന്ന ടെൽമിസാർട്ടൻ, ബിസോപ്രോളോൾ ഫ്യൂമറേറ്റ് എന്നിവയുടെ ഒരു ഗുളികയുടെ വില 10.92 രൂപയായി നിശ്ചയിച്ചു. അപസ്മാരം, ന്യൂട്രോപീനിയ എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്നതുൾപ്പെടെ 80 വിജ്ഞാപനം ചെയ്ത മരുന്നുകളുടെ (NLEM 2022) പരിധി വിലയും പരിഷ്കരിച്ചിട്ടുണ്ട്.

NPPA fixes retail price of 74 drug formulations, New Delhi, News, National, Health, Price, Business, NPPA fixes retail price of 74 drug formulations.

സോഡിയം വാൾപ്രോട്ടിന്റെ ഒരു ഗുളികയുടെ (200 മില്ലിഗ്രാം) പരിധി വില 3.20 രൂപയായി നിശ്ചയിച്ചു. ഇതിനുപുറമെ, ഫിൽഗ്രാസ്റ്റിം ഇഞ്ചക്ഷന്റെ (ഒരു കുപ്പി) വില 1034.51 രൂപയായി നിജപ്പെടുത്തി. ഹൈഡ്രോകോർട്ടിസോൺ എന്ന സ്റ്റിറോയിഡിന്റെ വില ഒരു ടാബ്‌ലെറ്റിന് 13.28 രൂപയായി മാറ്റി. മരുന്നുകളുടെയും ഫോർമുലേഷനുകളുടെയും വില നിശ്ചയിക്കുന്നതിനു പുറമേ, മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തവും എൻപിപിഎയ്ക്കുണ്ട്.

Keywords: NPPA fixes retail price of 74 drug formulations, New Delhi, News, National, Health, Price, Business, NPPA fixes retail price of 74 drug formulations.

Post a Comment