Follow KVARTHA on Google news Follow Us!
ad

Nikki Haley | 'ഇന്ത്യൻ കുടിയേറ്റക്കാരുടെ മകളായതിൽ അഭിമാനം'; യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് നിക്കി ഹേലി; വീഡിയോ

Nikki Haley calls herself ‘proud daughter of Indian immigrants’ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
വാഷിംഗ്ടൺ: (www.kvartha.com) ഇന്ത്യൻ വംശജയായ റിപ്പബ്ലിക്കൻ നേതാവും യുഎന്നിലെ മുൻ യുഎസ് അംബാസഡറുമായ നിക്കി ഹേലി (51) 2024-ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു. ഇന്ത്യൻ കുടിയേറ്റക്കാരുടെ മകളായതിൽ താൻ അഭിമാനിക്കുന്നുവെന്ന് നിക്കി ഹേലി പറഞ്ഞു. 'എന്റെ മാതാപിതാക്കൾ മെച്ചപ്പെട്ട ജീവിതം തേടി ഇന്ത്യയിൽ നിന്ന് കുടിയേറി, അവർ സൗത്ത് കരോലിനയിൽ സ്ഥിരതാമസമാക്കി. ഞങ്ങളുടെ നഗരം ഞങ്ങളുമായി പ്രണയത്തിലായി', നിക്കി ഹേലിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ഔപചാരിക പ്രഖ്യാപനത്തോടെ, റിപ്പബ്ലിക്കൻ നേതാവ് നിക്കി ഹേലി, തന്റെ ഒരു കാലത്തെ മേധാവിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിന് (76) പകരക്കാരനായി സ്വയം അവതരിപ്പിച്ചു. 2024 നവംബറിലെ തെരഞ്ഞെടുപ്പിൽ ട്രംപ് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിക്കാനിരിക്കെയാണ് നിക്കി ഹേലിയുടെ പ്രഖ്യാപനം. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിക്കാൻ ട്രംപ് മാത്രമാണ് നിലവിൽ മുന്നോട്ടുവന്നിട്ടുള്ളത്. 
അതുകൊണ്ട് തന്നെ ട്രംപിനെതിരെ മത്സരിക്കുന്ന ആദ്യ സ്ഥാനാർഥിയാകും ഹേലി. 

Washington, News, Kerala, Election, Nikki Haley calls herself ‘proud daughter of Indian immigrants’, officially launches 2024 U.S. presidential bid.

രണ്ട് തവണ സൗത്ത് കരോലിന ഗവർണറും ഐക്യരാഷ്ട്രസഭയിലെ മുൻ യുഎസ് അംബാസഡറുമായ നിക്കി ഹേലി പഞ്ചാബിൽനിന്ന് 1960 കളിൽ കാനഡയിലേക്കും തുടർന്ന് അമേരിക്കയിലേക്കും കുടിയേറിയ അജിത് സിങ് രൺധാവ – രാജ് കൗർ ദമ്പതികളുടെ മകളാണ്. 'ശക്തമായ അമേരിക്കയ്ക്കുവേണ്ടി, അഭിമാനമുള്ള അമേരിക്കയ്ക്കുവേണ്ടി, ഞാൻ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു', ബുധനാഴ്ച സൗത്ത് കരോലിനയിലെ ചാൾസ്റ്റണിൽ നടന്ന പരിപാടിയിൽ തന്റെ അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് നിക്കി ഹേലി പറഞ്ഞു.

Keywords: Washington, News, Kerala, Election, Nikki Haley calls herself ‘proud daughter of Indian immigrants’, officially launches 2024 U.S. presidential bid.

Post a Comment