Follow KVARTHA on Google news Follow Us!
ad

Died | 2 യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; 'അപകടം റെയില്‍വേ ട്രാകില്‍ നിന്ന് മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തുന്നതിനിടെ'

New Delhi: Two youths die hit by train #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ന്യൂഡെല്‍ഹി: (www.kvartha.com) രണ്ട് യുവാക്കളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ വാന്‍ ശര്‍മ (23), സെയില്‍സ് മാനായ മോനു (20) എന്നിവരാണ് മരിച്ചത്. റെയില്‍വേ ട്രാകില്‍ നിന്ന് മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തുന്നതിനിടെയാണ് അപകടമെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്.

പൊലീസ് പറയുന്നത്: റെയില്‍വേ ട്രാകില്‍ നിന്ന് രണ്ടുപേരും ഷോര്‍ട് ഫിലിം വീഡിയോ ഷൂട് ചെയ്യുകയായിരുന്നു. ഇതിനിടയില്‍ ട്രാകിലൂടെ വന്ന ട്രെയിന്‍ തട്ടിയാണ് ഇരുവരും മരിച്ചത്. വൈകുന്നേരം പൊലീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് റെയില്‍വേയിലേക്ക് പൊലീസ് എത്തുകയായിരുന്നു.

New Delhi, News, National, Police, Accident, Train, Death, Mobile Phone, New Delhi: Two youths die hit by train.

Keywords: New Delhi, News, National, Police, Accident, Train, Death, Mobile Phone, New Delhi: Two youths die hit by train.

Post a Comment