Follow KVARTHA on Google news Follow Us!
ad

Died | ഫാക്ടറിയിലെ ലിഫ്റ്റിനിടയിലേക്ക് വീണ് അപകടം; 15കാരന് ദാരുണാന്ത്യം

New Delhi: 15 year old boy died in lift accident #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) ഫാക്ടറിയിലെ ലിഫ്റ്റിനിടയിലേക്ക് വീണ് 15കാരന്‍ മരിച്ചു. ഡെല്‍ഹിയിലെ ബവന വ്യവസായ മേഖലയിലാണ് സംഭവം. അലോക് ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം.

പൊലീസ് പറയുന്നത്: എയര്‍ കൂളര്‍ ഫാക്ടറിയുടെ രണ്ടാം നിലയില്‍ നിന്നാണ് കുട്ടി ലിഫ്റ്റിന്റെ ഷാഫ്റ്റിലേക്ക് വീണത്. ഈ സമയം താഴെ നിലയില്‍ നിന്ന് കയറി വന്ന ലിഫ്റ്റ് കുട്ടിയെ ഷാഫ്റ്റിനോട് ചേര്‍ത്ത് ഞെരുക്കിയതാണ് മരണത്തിലേക്ക് നയിച്ചത്. കുട്ടിയുടെ മൃതദേഹം ലിഫ്റ്റിന്റെ മൂവിങ് വയറുകളില്‍ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. 

New Delhi, News, National, Accident, Death, New Delhi: 15 year old boy died in lift accident.

മെകാനിക്കല്‍ ലഫ്റ്റായിനാല്‍ വയറിലൂടെ വന്‍ തോതില്‍ വൈദ്യുതി കടന്നുപോകുന്നതാണ്. കുട്ടിക്ക് വൈദ്യുതാഘാതവും ഏറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കുട്ടിയുടെ അമ്മ എയര്‍ കൂളര്‍ ഫാക്ടറിയില്‍ ജോലി ചെയ്യുന്നുണ്ട്. ഫാക്ടറിയിലേക്ക് വരുന്ന കുട്ടിയെ കൊണ്ടും തൊഴിലുടമകള്‍ ജോലി ചെയ്യിപ്പിക്കാറുണ്ടെന്ന് അമ്മ ആരോപിച്ചു. 

ഇത്തരത്തില്‍ ലിഫ്റ്റിന് സമീപം ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ഷാഫ്റ്റിനിടയിലേക്ക് കുട്ടി വീണത്. അശ്രദ്ധമൂലമുണ്ടായ മരണത്തിന് കേസെടുത്തിട്ടുണ്ട്. കുട്ടിയെ ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

Keywords: New Delhi, News, National, Accident, Death, New Delhi: 15 year old boy died in lift accident.

Post a Comment