മൂന്നാര്‍: (www.kvartha.com) മൂന്നാറില്‍ കാട്ടാന പലചരക്ക് കട ആക്രമിച്ചു. ചോക്കനാട് എസ്റ്റേറ്റില്‍ പലചരക്ക് കട ആക്രമിച്ച് ആന മൈദയും സവാളയും തിന്നതായി കടയുടമ പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ചെ പലചരക്ക് വ്യാപാരിയായ ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്റെ പലചരക്ക് കടയാണ് കാട്ടാന ആക്രമിച്ചത്.
ആക്രമണത്തില്‍ കടയുടെ വാതില്‍ തകര്‍ന്നു. വ്യായാമത്തിന് ഉപയോഗിക്കുന്ന ട്രെഡ്മില്ലും കടയ്ക്കുള്ളില്‍ ഉണ്ടായിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ അതിനും കേടുപാടുകള്‍ പറ്റിയെന്ന് കടയുടമ പറഞ്ഞു. 15 വര്‍ഷത്തിനിടെ തന്റെ കടയ്ക്ക് നേരെ ഉണ്ടാകുന്ന പതിനാറാമത്തെ ആക്രമണമാണ് ഇതെന്ന് കടയുടമ വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ പ്രദേശത്ത് വനംവകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.
Keywords: Munnar, News, Kerala, attack, Elephant, Wild Elephants, Elephant attack, Munnar: Wild elephant attack.