മുംബൈ: (www.kvartha.com) മുംബൈയില്‍ കാറില്‍ നിന്ന് 9.4 ലക്ഷം രൂപ വിലമതിക്കുന്ന നാണയങ്ങള്‍ പിടികൂടിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മഹാരാഷ്ട്ര സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളുടെ കാറില്‍ നിന്നാണ് നാണയങ്ങള്‍ പിടികൂടിയതെന്നും പൊലീസ് പറഞ്ഞു. നാണയങ്ങള്‍ വ്യാജമെന്ന് ഉറപ്പ് വരുത്തുന്നതിനായി പരിശോധന നടത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഡെല്‍ഹി, മുംബൈ പൊലീസ് സംയുക്തമായി നടത്തിയ ഓപറേഷനിലാണ് കാറില്‍ നിന്ന് നാണയങ്ങള്‍ കണ്ടെത്തിയത്. അതേസമയം ഡെല്‍ഹി പൊലീസിന്റെ പ്രത്യേക സംഘം നടത്തിയ അന്വഷണത്തില്‍ കള്ളനോട് കേസില്‍ അഞ്ചുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ സംഘത്തില്‍ പെട്ട ഒരാള്‍ മലാഡിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംഘം മുംബൈ പൊലീസിനെ സമീപിക്കുകയായിരുന്നു.
Keywords: Mumbai, News, National, Arrest, Police, Case, Crime, Mumbai: Rs 9.4 lakh worth 'counterfeit' coins seized from car, one arrested.