Follow KVARTHA on Google news Follow Us!
ad

Temple | മൃദംഗ ശൈലേശ്വരി ക്ഷേത്രം നവീകരണ കലശം; തിരുവാഭരണ ഘോഷയാത്രയ്ക്ക് ക്ഷേത്രങ്ങളില്‍ സ്വീകരണം നല്‍കി

Mridanga Saileswari Temple: Thiruvabharana procession welcomed in the temples #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഇരിട്ടി: (www.kvartha.com) വീര കേരള വര്‍മ പഴശിരാജയുടെ ആരാധനാലയങ്ങളിലൊന്നായ മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ പുന:പ്രതിഷ്ഠ നവീകരണകലശം. ദേവിക്ക് ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര തൃക്കൈക്കുന്ന് ശിവ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് വ്യാഴാഴ്ച വൈകുന്നേരം മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. റിടയേര്‍ഡ് ഹൈകോടതി ജഡ്ജ് ജ്യോതീന്ദ്രനാഥ് വിളക്കുകൊളുത്തി തിരുവാഭരണ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു.

തിരുവാഭരണ ഘോഷയാത്രക്ക് വന്‍ സ്വീകരണമാണ് വഴിനീളെയുള്ള ക്ഷേത്രങ്ങളില്‍ ക്ഷേത്ര കമിറ്റികളും ഭക്തജനങ്ങളും ചേര്‍ന്ന് ഒരുക്കിയിരുന്നത്. കൂത്തുപറമ്പ് ശ്രീ കാഞ്ചി കാമാക്ഷി അമ്മന്‍ കോവില്‍ ക്ഷേത്രത്തിലും തുടര്‍ന്ന് നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം, മട്ടന്നൂര്‍ ശ്രീ മഹാദേവ ക്ഷേത്രം, പരിയാരം ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം, മണ്ണം പഴശ്ശി മഹാവിഷ്ണു ക്ഷേത്രം, കീഴൂര്‍ മഹാദേവ-മഹാവിഷ്ണു ക്ഷേത്രം, ഇരിട്ടി കൈരാതി കിരാത ക്ഷേത്രം, കാക്കയങ്ങാട് ശ്രീനാരായണ ഗുരു മന്ദിരം, മുഴക്കുന്ന് രവിമംഗലം മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകിട്ടോടെ തിരുവാഭരണ ഘോഷയാത്ര മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ സമാപിച്ചു.

News, Kerala, Kannur, Temple, Religion, Mridanga Saileswari Temple: Thiruvabharana procession welcomed in the temples.

ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം മനോഹരന്‍, എന്‍ പി പ്രദീപന്‍, എന്‍ പി പ്രമോദ് (പ്രകാശ് ജ്വലറി) എന്നിവരില്‍നിന്നും തിരുവാഭരണം ഏറ്റുവാങ്ങി. നൂറുകണക്കിന് ഭക്തജനങ്ങള്‍ തിരുവാഭരണ ഘോഷയാത്രയെ അനുഗമിച്ചു. ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം മനോഹരന്‍, തൃക്കൈക്കുന്ന് ക്ഷേത്രം ദേവസ്വം എക്‌സിക്യൂടീവ് ഓഫീസര്‍ സജിത്ത്, നവീകരണകലശ കമിറ്റി സെക്രടറി എന്‍ പങ്കജാക്ഷന്‍, പ്രസിഡന്റ് സി കെ രവീന്ദ്രന്‍, മുരളി മുഴക്കുന്ന് എന്നിവര്‍ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിച്ചു. പ്രമോദ്, പി വി രാജീവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Keywords: News, Kerala, Kannur, Temple, Religion, Mridanga Saileswari Temple: Thiruvabharana procession welcomed in the temples.

Post a Comment