Follow KVARTHA on Google news Follow Us!
ad

Investigation | വൈപ്പിനില്‍ വഴിയിലെ സ്ലാബ് ഇടിഞ്ഞുവീണ് അമ്മയ്ക്കും മകനും പരുക്കേറ്റ സംഭവം; വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കുടുംബം

Mother and child fall into septic tank after slab collapses in Vypin: Family demands investigation #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com) വൈപ്പിനില്‍ വഴിയിലെ സ്ലാബ് ഇടിഞ്ഞുവീണ് അമ്മയ്ക്കും മകനും പരുക്കേറ്റ സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം. സംഭവത്തില്‍ മുളവുകാട് പൊലീസ് സ്റ്റേഷനില്‍ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

അത്താണി ചെങ്ങമനാട് സ്വദേശിനി നൗഫിയയും മൂന്നര വയസുകാരന്‍ റസൂലുമാണ് അപകടത്തില്‍പ്പെട്ടത്. ചുറ്റും ഉണ്ടായിരുന്ന ആളുകളുടെ സമയബന്ധിതമായ ഇടപെടലാണ് വലിയൊരു അപകടത്തില്‍ നിന്നും ഇരുവരെയും രക്ഷപ്പെടുത്തിയത്. ഫോര്‍ട് കൊച്ചിയിലേക്ക് പോകുന്നതിനായി ടികറ്റ് എടുത്ത് തിരിച്ചുവരുമ്പോഴായിരുന്നു അപകടം.

Kochi, News, Kerala, Family, Police, Complaint, Injured, Mother and child fall into septic tank after slab collapses in Vypin: Family demands investigation.

കൊച്ചി വാടര്‍ മെട്രോയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുന്‍പ് വെള്ളിയാഴ്ച അപകടം നടന്ന സ്ഥലത്തെ ടൈലുകള്‍ നീക്കം ചെയ്തിരുന്നു. പിന്നീട് അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നില്ല. ടൈലുകള്‍ മാറ്റിയതോടെയാണ് കാലപ്പഴക്കം ചെന്ന സ്ലാബുകള്‍ മുകളിലേക്ക് വന്നത്. ഇതില്‍ ചവിട്ടിയപ്പോഴാണ് അമ്മയും മകനും സെപ്റ്റിക് ടാങ്കിലേക്ക് വീഴുന്ന സ്ഥിതിയുണ്ടായത്.

Keywords: Kochi, News, Kerala, Family, Police, Complaint, Injured, Mother and child fall into septic tank after slab collapses in Vypin: Family demands investigation.

Post a Comment